Poems1

1

കൺകളിലെന്നല്ല
കരളിലും നിറയുകയാണ്     
കടൽ ഉള്ളിളക്കങ്ങളോടെ.         
ഇളുമ്പിലൂടെ ഒലിച്ചിറങ്ങുമ്പോൾ     
ഉള്ളുപതയ്ക്കും               
ഒഴുകിത്തീരാത്തത്രയും ഘനമാകുകയാണ്    ..                                             
ഒരു വാക്കിന്റെ                                   
കീറു മതിയാകും                 
കോളൊടുങ്ങാൻ                 
ചില നേരം ....                     
തടുത്തിടുന്ന കലമ്പങ്ങളിൽ                     
കറങ്ങിച്ചുഴിഞ്ഞ്                               
വീർപ്പുപൊട്ടുമ്പോൾ                         
ഒരു നനുത്തലോടലിൽ         
വെന്തുപോകും ഘനമാകെയും     ...                                 
പിന്നെ കാണാതാവുന്ന ബാഷ്പമൊക്കെയും     
വൈകിയെത്തുന്നൊരു       
കാറ്റിന്                                     
കവർന്നെടുക്കാനാണ്  ..           
അലയിളക്കമായൊരു ഇരമ്പമുണ്ടിടയ്ക്ക്  ,             
അതിസൂക്ഷ്മമൊരു  മുറുകലും   ..                     
കേൾവിയിലേക്കു മാത്രം           
കടൽ കുറുകുമപ്പോൾ    ..                           
ഒരു നിശ്വാസം കാതോർക്കുന്ന             
മൗനത്തിനും മിടിപ്പുകളുണ്ടാവുന്നു .           
നീ മാത്രമെന്നു                           
താളപ്പെടുന്ന മനസിനെ തൊട്ടു കാണിക്കാൻ തോന്നും  അപ്പോൾ   ..                                       
പിന്നെ ഒഴിഞ്ഞു പോവുന്നതും കടലാണ്       
കളഞ്ഞുകിട്ടിയൊരു കടൽ....                                       

2.

കൺകളിലെന്നല്ല             
കരളിലും നിറയുകയാണ്     
കടൽ ഉള്ളിളക്കങ്ങളോടെ.         
ഇളുമ്പിലൂടെ ഒലിച്ചിറങ്ങുമ്പോൾ     
ഉള്ളുപതയ്ക്കും               
ഒഴുകിത്തീരാത്തത്രയും ഘനമാകുകയാണ്    ..                                             
ഒരു വാക്കിന്റെ                                   
കീറു മതിയാകും                 
കോളൊടുങ്ങാൻ                 
ചില നേരം ....                     
തടുത്തിടുന്ന കലമ്പങ്ങളിൽ                     
കറങ്ങിച്ചുഴിഞ്ഞ്                               
വീർപ്പുപൊട്ടുമ്പോൾ                         
ഒരു നനുത്തലോടലിൽ         
വെന്തുപോകും ഘനമാകെയും     ...                                 
പിന്നെ കാണാതാവുന്ന ബാഷ്പമൊക്കെയും     
വൈകിയെത്തുന്നൊരു       
കാറ്റിന്                                     
കവർന്നെടുക്കാനാണ്  ..           
അലയിളക്കമായൊരു ഇരമ്പമുണ്ടിടയ്ക്ക്  ,             
അതിസൂക്ഷ്മമൊരു  മുറുകലും   ..                     
കേൾവിയിലേക്കു മാത്രം           
കടൽ കുറുകുമപ്പോൾ    ..                           
ഒരു നിശ്വാസം കാതോർക്കുന്ന             
മൗനത്തിനും മിടിപ്പുകളുണ്ടാവുന്നു .           
നീ മാത്രമെന്നു                           
താളപ്പെടുന്ന മനസിനെ തൊട്ടു കാണിക്കാൻ തോന്നും  അപ്പോൾ   ..                                         
പിന്നെ ഒഴിഞ്ഞു പോവുന്നതും കടലാണ്       
കളഞ്ഞുകിട്ടിയൊരു കടൽ....                                 

3

ഒരു കടൽക്കിനാവിന്റെ
വക്കത്തായിരുന്നു നമ്മൾ
തിരകളിലേയ്ക്കൂളിയിട്ട
കാഴ്ചകളിൽ
നിലാവ് വരച്ചൊരു
ചിത്രം കണ്ടില്ലേ

ആഴമറിഞ്ഞുവരുന്ന
അലകൾക്കിടയിൽ
നീയും ഞാനും ചേർന്ന
നിഴലുകൾ
ഇളക്കമില്ലാതെയിരിക്കുന്നു
വെട്ടി മാറ്റാനാവാത്തൊരു
നിസ്സഹായതയിൽ
ശിഖരങ്ങളെല്ലാമൊന്നിലേയ്ക്ക് ചുരുക്കി നീ..

ഒറ്റ ശിഖരത്തിന്റെ
മരം തന്നെയെന്ന്
ഞാനതിലേയ്ക്ക്
ചാഞ്ഞിരുന്നു

നീയൊഴിഞ്ഞ
കടൽ നേരങ്ങളിൽ
കര കടന്നു പോയ
തോന്നലുകൾ
പെറുക്കി നെയ്ത
സ്വപ്നത്തിന്
നിന്റെ പേരിട്ടു
നിന്റെ മാത്രം ..
ഞാൻ,
ഞാൻ മാത്രമാണെന്നൊരു
വാക്കിന്റെയൂക്കിൽ...             

4

സ്നേഹിക്കാമായിരുന്നു

ഇഷ് ടക്കേട് കണ്ട്
വാടിയ കണ്ണുകൾ
പിഴിഞ്ഞു കളഞ്ഞ്
കണ്ണാടിയാക്കിയിരുന്നെങ്കിൽ

തൊട്ടു തൊട്ടില്ലെന്നടുത്തു വരുമ്പോൾ
മുഖം തിരിച്ചരി കിലേയ്ക്കിങ്ങനെ
അടിച്ചുകൂട്ടിയിരുന്നില്ലെങ്കിൽ

നിറയെ ചങ്ങാത്ത മുള്ള ഭാഷയിൽ ഉടലാകെ തിളയ്ക്കുന്ന
ചുംബനത്തിനായൊന്നോങ്ങിയെങ്കിൽ

പരിഭവമൊക്കെ
പടിപ്പുറത്താക്കിയിഴഞ്ഞു വരുന്ന കാലടികളെ ഒരു തൂവൽക്കനമാക്കിപ്പറത്തിയെങ്കിൽ

വറ്റിയ കണ്ണീർച്ചാലുകളെ മഴക്കാറ് കൊണ്ടെങ്കിലും നനച്ചിരുന്നെങ്കിൽ

ചെതുമ്പലുകഴിച്ചിട്ടൊരു
മൗനത്തെയാണ്
മാറിലണിഞ്ഞതെങ്കിൽ.         

5

നീയുണ്ടെന്നൊരു കാറ്റു വീശിയാൽ മതി
നിറയെ സ്നേഹമാണെന്നൊരു വെയിൽസ്പർശം മതി
ഇനി പെയ്യാതിരിക്കാനാവില്ലെന്നൊരു മിന്നൽപ്പിണർ മതി
ഇപ്പോൾ പെയ്യുമെന്നൊരു തുള്ളിയുടെ മൃദുമന്ത്രണവും മതി
പൊഴിയുമ്പോഴും താളപ്പെടണമെന്നൊരിലയിളക്കം മതി
ഉരുകിയുരുകി ഒഴുകാനാണെന്നൊരു മഞ്ഞുതുള്ളിക്കനം മതി

ചിറകൊതുക്കിയയീ യാലസ്യം വിട്ട്
കുടഞ്ഞൊന്നെണണീക്കാൻ.                                         

6

ഇത്രയ്ക്കൊറ്റയാകാൻ നീ തന്നെ വേണമായിരുന്നു ഇങ്ങനെ ഇരുണ്ടു പെയ്യുന്നൊരു മഴയും മുഴുമിക്കാതെ പോയ വാക്കുകളെ ആട്ടിയോടിക്കാനാണ് കൈകാലടിച്ച് നീന്താനൊരുങ്ങിയ            ചിറകു പരത്തി പറക്കാനൊരുങ്ങിയ വാക്കിനെ                                 ചുരുട്ടിയൊതുക്കി കൈപ്പിടിയിലാക്കിയത്         

7

ഒടുവിൽ നീയെന്റെയടുത്തു വരും വിരലുകളിൽ കുരുക്കിയിട്ടു പോയൊരു കാലത്തിലേയ്ക്ക് നടക്കാൻ ഞാനപ്പോൾ നിന്റെ ദൃഷ്ടിയുടെ കയങ്ങളിലേയ്ക്ക് ചുഴിഞ്ഞു നോക്കും ഒരിക്കലും കൈമാറാതെ പോയൊരു ഇഷ്ടത്തിന്റെ വിത്തു പെറുക്കാൻ                              നീ മറന്നു വെച്ചതാവാം ഓരോന്നോരോന്നായി ചുഴിഞ്ഞെടുത്ത് നിന്റെ കൈ വെള്ളയിൽ ഉരുട്ടിവെച്ച് മടക്കുമ്പോൾ ഞാൻ ഞാനെന്ന് നീയെന്നെ പുണരും നീയറിയാതെ പോയ മേടുകളിലൊക്കെ ഞാൻ നിന്നെ കൊണ്ടു പോകും ഇഷ്ടം മുറുകുമ്പോൾ കണ്ണിൽ കുറുകിക്കനക്കുന്ന ചോരച്ചുവപ്പ് കാണാൻ യുഗങ്ങളോളം നീയെന്റെ മാറിൽ തപസ്സു കിടക്കും അറിയാതെ പോയതൊക്കെ കുറുക്കിയെടുത്തൊരു കടൽ നമുക്കിടയിൽ ഒഴുകിപ്പരക്കുമ്പോൾ ഞാനതിലൂളിയിടും മുങ്ങാംകൂളിയിട്ട് നീയെന്നെപ്പരതും               

8

കനത്ത മൗനത്തിന്റെ നൂൽക്കമ്പിലൂടൊരു         യാത്രപോവുകയാണ് നമ്മൾ   .                                                           നിന്നിലേക്ക് നീയും                     എന്നിലേയ്ക്ക് ഞാനും                   വാക്കുകളുടെ                          അമ്പെയ്ത്ത് തുടരുന്നു  .                     ജലനിശ്ചലതയിലെഴുതുന്ന വരപോലെ                                        ഒക്കെ മാഞ്ഞു പോവുന്നു         ആഴം തൊടാതെ   .                         ഇരുതടാകങ്ങൾക്കിടയിൽ                           പതുക്കെ                                തുളപ്പെട്ടുതുടങ്ങിയ                                                         കരയ്ക്കിടയിലൂടെ                  ആദ്യം                                       സ്പർശങ്ങളാകുന്നു നമ്മൾ    ,                                             കണ്ണുകളാകും മുമ്പെതന്നെ   .                                                    പിന്നെ ശരീരങ്ങളാകുന്നു   .    ചുണ്ടുകളും കാതുകളുമാകുമ്പൊഴേക്കും                                     നമ്മൾ നമ്മൾ                          തന്നെയാകാൻ                        തുടങ്ങുന്നു     ,                               ഇനിയുമൊരു ഇടർച്ചയുടെ തുടർച്ചയാവാൻ...                 

10     ഞാനെന്നെയൊന്നു തൊടുമ്പോലെ നിനക്കാവുമോ

ഞാൻ തൊടുമ്പോൾ
രോമകൂപങ്ങളിൽ മോഹങ്ങളുരുണ്ടു കൂടുമ്പോലെ

തണൽ കാറ്റ്
വന്നു പൊതിഞ്ഞ്
കനമില്ലാ നേരങ്ങളെ
വിടർത്തിയെടുക്കുമ്പോലെ

കണ്ണീർക്കരയിൽ നിന്നും
മുത്തsർന്നുവീണ്
മാനം
തെളിയിച്ചെടുക്കുമ്പോലെ

ഇനി വരില്ലെന്നൊരു
നോവിനെ
പടികളൊന്നൊന്നായ്
ഇറക്കിയിറക്കി
തിരിഞ്ഞു നടക്കുമ്പോലെ

ആകുമോ
ഞാൻ കുഴിച്ചെടുത്ത
രത്നങ്ങളുടെ
വഴികളിലലഞ്ഞ്
എന്നെ പെറുക്കിപ്പെറുക്കി
യെടുക്കാൻ                         

11      മഴ പോലൊരു പാട്ടെന്ന്
നിന്നോട്
നിന്നു പെയ്തൊരു
പുഴയായി നീയപ്പോൾ
പിന്നെ പകരമെന്തെന്നും ..
കർക്കടം പോലൊരു
ഇരുൾപ്പെയ്ത്തെന്നു ഞാൻ
തുളഞ്ഞു പോയോ നീ
ചേർത്തു പിടിക്കാൻ മനസ്സ് വേണമെന്ന് നിന്റെ കൊതി
കല്ലും മുള്ളും മുളച്ചു നിൽപ്പുണ്ട്
പോറൽ കൊണ്ട് പുളയുമെന്നെന്റെ താക്കീതിന്
അതങ്ങ് സഹിക്കുമെന്ന ലാഘവം നിനക്ക്
പിന്നെന്തു പറയാൻ
ചോര ചോർന്നൊലിക്കുമ്പോൾ
കണ്ണുപൂട്ടുക തന്നെ

ഭീതിയോ കുറ്റബോധമോയെന്ന
ഉത്കണ്ഠ നീ
ഒന്നുമറിയില്ലെന്ന നോവ് ഞാൻ                                     

12      ഒരാൾ ഇറങ്ങിപ്പോകുമ്പോൾ ഒന്നും സംഭവിക്കുന്നില്ല                   പടികൾ താഴോട്ട് ചവിട്ടുമ്പോൾ                 ഒരു തിരിഞ്ഞുനോട്ടമുണ്ടാകും   ഇരു പൊളികളുള്ള ഗെയ്റ്റ് കൊളുത്തിടുമ്പോൾ 'വരട്ടെ 'യെന്നൊരു പ്രതീക്ഷയുണ്ടാകാം                           കൂടെ പോന്നെങ്കിലെന്ന മോഹത്തെ കൺപീളകൾക്കു പിന്നിൽ ഒട്ടിച്ചു വെച്ചത് പിന്നീടെപ്പൊഴോ                               കരൾ കലങ്ങുന്നൊരു തിരുമ്മലിൽ                                      ഊർന്നു പോകാം           കാർസീറ്റിലൊതുങ്ങി റോഡിന്റെ വളവും തിരിവും തരത്തിലൊടിച്ചെടുത്ത് തിരക്കിൽ നിർത്തി മാറിയൊന്നുകയറുമ്പോൾ തെറ്റുന്ന മറവിയാകാം                         പിന്നെ അതുതന്നെ                        വേണമായിരുന്നെന്നു തോന്നുന്നൊരു നട്ടുച്ചയിൽ                                               തല കിറുക്കുന്ന ഓർമ്മയാകാം                                                         മറ്റെന്താണ്  രണ്ടു പേർ കൂടുമ്പോൾ ഉരുക്കഴിച്ചുണ്ടാക്കുന്നത് , ഇറങ്ങിപ്പോകാനാകാതെ...

13     എനിക്കെന്നെ                          തിരിച്ചു കിട്ടാൻ                           നിനക്കു നിന്നെ ഞാൻ                        തിരിച്ചു തന്നോട്ടെ?                മുമ്പിരുന്നതോ                                     ഇനിയേതോ                             വഴിയാത്രയിൽ                          ഇരിക്കാനിരിക്കുന്നതോ          ആയ മരത്തണലിൽ            നിനക്കൊന്ന്                            നിവർന്നിരിക്കാനായെങ്കിലോ,                                      എന്റെ കൺകോണുകളുടെ നിഴൽഭീതിയില്ലാതെ   ....           ഇനി ഞാനൊന്നൊറ്റയായാലോ?                    ഒറ്റയാകുമെന്ന ഭീതിയങ്ങു മാഞ്ഞു പോയാലോ?        ഒറ്റയ്ക്കുണർന്ന്                       ഒറ്റയ്ക്കു നടന്ന്                        ഒറ്റനിഴൽച്ചോട്ടിലിരുന്ന്                                                    ഒറ്റമരമായി                                                                   ഒടുവിൽ ഒറ്റയ്ക്കു തന്നെ തളർന്നൊടുങ്ങിയാലോ  ?  നീ ഒറ്റയാണല്ലോയെന്ന് പരാതി പറയില്ല, നിനക്കാരാനുമുണ്ടെന്ന് ഒച്ചപ്പെടുന്നവരൊന്നും....           ഒറ്റയാക്കല്ലേയെന്നു നിറയെ കേൾക്കാതിരിക്കാൻ നിനക്കാവുമെങ്കിൽ മാത്രം ഇനിഞാനൊന്നൊറ്റയായാലോ?                                   

14     എനിക്കെന്നെ                          തിരിച്ചു കിട്ടാൻ                           നിനക്കു നിന്നെ ഞാൻ                        തിരിച്ചു തന്നോട്ടെ?                മുമ്പിരുന്നതോ                                     ഇനിയേതോ                             വഴിയാത്രയിൽ                          ഇരിക്കാനിരിക്കുന്നതോ          ആയ മരത്തണലിൽ            നിനക്കൊന്ന്                            നിവർന്നിരിക്കാനായെങ്കിലോ,                                      എന്റെ കൺകോണുകളുടെ നിഴൽഭീതിയില്ലാതെ   ....           ഇനി ഞാനൊന്നൊറ്റയായാലോ?                    ഒറ്റയാകുമെന്ന ഭീതിയങ്ങു മാഞ്ഞു പോയാലോ?        ഒറ്റയ്ക്കുണർന്ന്                       ഒറ്റയ്ക്കു നടന്ന്                        ഒറ്റനിഴൽച്ചോട്ടിലിരുന്ന്                                                    ഒറ്റമരമായി                                                                   ഒടുവിൽ ഒറ്റയ്ക്കു തന്നെ തളർന്നൊടുങ്ങിയാലോ  ?  നീ ഒറ്റയാണല്ലോയെന്ന് പരാതി പറയില്ല, നിനക്കാരാനുമുണ്ടെന്ന് ഒച്ചപ്പെടുന്നവരൊന്നും....           ഒറ്റയാക്കല്ലേയെന്നു നിറയെ കേൾക്കാതിരിക്കാൻ നിനക്കാവുമെങ്കിൽ മാത്രം ഇനിഞാനൊന്നൊറ്റയായാലോ?

Comments