Poems1
1 കൺകളിലെന്നല്ല കരളിലും നിറയുകയാണ് കടൽ ഉള്ളിളക്കങ്ങളോടെ. ഇളുമ്പിലൂടെ ഒലിച്ചിറങ്ങുമ്പോൾ ഉള്ളുപതയ്ക്കും ഒഴുകിത്തീരാത്തത്രയും ഘനമാകുകയാണ് .. ഒരു വാക്കിന്റെ കീറു മതിയാകും കോളൊടുങ്ങാൻ ചില നേരം .... തടുത്തിടുന്ന കലമ്പങ്ങളിൽ കറങ്ങിച്ചുഴിഞ്ഞ് വീർപ്പുപൊട്ടുമ്പോൾ ഒരു നനുത്തലോടലിൽ വെന്തുപോകും ഘനമാകെയും ... പിന്നെ കാണാതാവുന്ന ബാഷ്പമൊക്കെയും വൈകിയെത്തുന്നൊരു കാറ്റിന് കവർന്നെടുക്കാനാണ് .. അലയിളക്കമായൊരു ഇരമ്പമുണ്ടിടയ്ക്ക് , അതിസൂക്ഷ്മമൊരു മുറുകലും .. കേൾവിയിലേക്കു മാത്രം കടൽ കുറുകുമപ്പോൾ .. ഒരു നിശ്വാസം കാതോർക്കുന്ന മൗനത്തിനും മിടിപ്